Tuesday, March 10, 2009

....ലാബിലെ തവള......


ഇന്നലെ ഈ വരമ്പില്‍
ചാറ്റല്‍ മഴയില്‍ നമ്മള്‍
ഒരുമിച്ചു കളിച്ചില്ലേ ...

വയലുകള്‍ പച്ചയായ്
നമ്മുടെ മുന്നില്‍
തെളിഞ്ഞു നിന്നില്ലേ ..

കറുത്ത മേഘങ്ങള്‍
ലയിച്ച നേരം തെളിഞ്ഞു
വന്ന ഇരുണ്ട കൈകള്‍ ..

ഓട്ടയിട്ട ചാക്കില്‍
ഒറ്റ ശ്വാസത്തിനായി
ഒരുപാട് പേര്‍

സൂര്യന്‍ ഉദിച്ച നേരം
കണ്‍ മിഴിച്ച നേരം
എന്‍റെ കൈകളില്‍
ആണിയടിച്ചു നിര്‍ത്തിയതും
ഇരുണ്ട കൈ തന്നെ ...
പിടഞ്ഞു ഞാന്‍
രണ്ടാണി തുമ്പില്‍ കിടന്നു
അലറി കരഞ്ഞു ...

തിളങ്ങുന്ന മുനയില്‍
നിങ്ങള്‍ എന്‍റെ മാറിടം
പിളര്ന്നില്ലേ ..?

എന്‍റെ ചോര യില്‍
അലിഞ്ഞ ജീവന്റെ
കണക്കെടുത്തില്ലേ?

ഹൃദയം മിടിച്ച
അവസാന നിമിഷം
നിങ്ങളത് ' എക്സാമിനര്‍ക്ക് '
കാണിച്ചു കൊടുത്തില്ലേ ..?

വിടര്‍ന്ന പുഞ്ചിരി
തെളിഞ്ഞ നേരം
നിങ്ങള്‍ കൈകള്‍ ഉയര്‍ത്തി
പറഞ്ഞതിപ്പോഴും
ഞാന്‍ കേള്‍ക്കാതെ കേള്‍ക്കുന്നു ...
' ഞാന്‍ ലാബ് എക്സാം പാസ് ആയി'

Monday, February 23, 2009

ശവകുടീരങ്ങള്‍ ..

ചുണ്ടില്‍ നിന്നും
പടവെട്ടി ഒലിച്ചിറങ്ങുന്ന
ചോരയാണ് വിപ്ലവം

യൌവനം തുടിച്ച
ഉള്‍ ഞരമ്പുകളില്‍ ഉറങ്ങുന്ന
ഉയിരാണ് വിപ്ലവം

പച്ചപട്ടു തണല്‍ വിരിച്ച
വിപ്ലവ ചിന്തകള്‍
പടിഞ്ഞാരിന്‍ മുഴക്കത്തില്‍
ഞെരിഞ്ഞപ്പോള്‍

മൊട്ടയടിച്ചതും
ചോര വിരിയിച്ചതും
നാല്കാ ലികള്‍ ചവിട്ടി താഴ്ത്തിയ
പരദേശി പാഴ് ചെടികള്‍

ഒരു നിലാ വെളിച്ചത്തില്‍
കിനാക്കളെ ചുട്ടു കൊന്ന
നാളങ്ങളില്‍ രാത്രി പനി പോലെ
വിറച്ച നിന്‍ ചുണ്ടുകള്‍

വെട്ടി നുറുക്കി പിളര്‍ന്ന
നെഞ്ചില്‍
കൊടി വെച്ച
തിളങ്ങുന്ന ശവ കുടീരങ്ങള്‍

എങ്കിലും
നിനക്ക് നല്‍കാം ഞാന്‍
വര്‍ഷത്തില്‍ ഒരു പിടി പൂക്കള്‍ ..
കേള്‍ക്കാന്‍ ഒരു പിടി വരികള്‍
മനസ്സില്‍ നിന്നും
ഒഴുകിയെത്തിയ നിന്നമ്മയുടെ
ചുടു കണ്ണീരും ....

Tuesday, January 6, 2009

I.T. അമ്മയും ....ഞാനും



തിരക്കിനിടയില്‍
ആരോ പറഞ്ഞ
വേദ വാക്യം ..
' കണ്ടാല്‍ പ്രസവിച്ചെന്നു പറയില്ല '
തിരിഞ്ഞും മറിഞ്ഞും
കിടന്നിട്ടും അമ്മ ഉറങ്ങിയില്ല
മനസ്സില്‍ ഇട്ടു താലോലിച്ച
സ്വപ്നങ്ങളിലേക്ക്
ഇന്നലകളിലേക്ക് ...
യാത്രയായ് വീണ്ടും .......

കുന്നായ്‌ മാറിയ
പുസ്തക കൂമ്പാരങ്ങളില്‍
മിഴികള്‍ നിറഞ്ഞ്
നനഞ്ഞ്
ചാലുകള്‍ കീറിയ
മുഖവുമായ്
തല കുനിച്ചൊരു
ഭീരുത്വമായ് .....ഞാന്‍ ...

ഒരു ലണ്ടന്‍ മങ്കയായ്
ചെത്തി മിനുക്കിയ
പുരിക രേഖകളില്‍ ..
രസകീടങ്ങള്‍
പുതപ്പിച്ച കവിളുകളില്‍
വിടരുന്ന ചുണ്ടിലെ
മങ്ങാത്ത വര്‍ണ്ണങ്ങളില്‍
ദിനങ്ങള്‍ തോറും
ഓടി തളര്‍ന്നു
വിയര്‍ത്തു കിടന്നൊരെന്‍ അമ്മ


ഈ തണുത്ത
നെറ്റിയില്‍
കൊതിച്ചു പോയ
ഒരു കോടി ഉമ്മകള്‍
ഒരു മിന്നലായ് എങ്കിലും
ഒന്നിച്ചു ഉദി ച്ചിരുന്നെങ്കില്‍

കഥ പറയാന്‍
നേരമില്ലാത്ത
പരിഭവങ്ങളില്‍
സമയമില്ലാത്ത
പാതിരാത്രിയില്‍
മിഴികള്‍ അണയാതെ
നനയാതെ
achane നോക്കി
അഹങ്കാരത്തോടെ
ജീവിതം മുതുകില്‍ വെച്ച
ഒരു മുഴുക്കഴുതയായ് ...നീ .. ഏന്റെ അമ്മ

കൈ ഞരമ്പുകളില്‍
ജീവന്‍ ഒളിച്ചിരിക്കുന്നു എന്ന്
പെറുക്കി വെച്ച
വാക്കുകള്‍ പറഞ്ഞു തന്നപ്പോള്‍

മാവിന്‍ മുകളിലെ
ബലമില്ലാത്ത കൊമ്പില്‍
അള്ളി പ്പിടിച്ച
'മരണ പക്ഷി ' ചിരിച്ചതും
പിന്നെ പുതിയൊരിടം
തേടി പറന്നതും

കിതക്കുന്ന ജീവനില്‍
നിന്‍ മുലപ്പാല്‍ മധുരം
അലിഞ്ഞു ചേര്ന്ന
കോശങ്ങളില്‍
വേര്‍പാടുകള്‍ വേഴിവെട്ടിയ നേരം ...

വന്നു പതിച്ച
ഇരുട്ടില്‍
ഭയപ്പെടുത്ത ലുകളില്‍ ..
നിനക്ക് പറയാം ...ഏന്റെ അമ്മേ ...
' നീ എന്നെ പ്രസവിചിരുന്നില്ലെന്ന്‍'....