Tuesday, January 6, 2009

I.T. അമ്മയും ....ഞാനും



തിരക്കിനിടയില്‍
ആരോ പറഞ്ഞ
വേദ വാക്യം ..
' കണ്ടാല്‍ പ്രസവിച്ചെന്നു പറയില്ല '
തിരിഞ്ഞും മറിഞ്ഞും
കിടന്നിട്ടും അമ്മ ഉറങ്ങിയില്ല
മനസ്സില്‍ ഇട്ടു താലോലിച്ച
സ്വപ്നങ്ങളിലേക്ക്
ഇന്നലകളിലേക്ക് ...
യാത്രയായ് വീണ്ടും .......

കുന്നായ്‌ മാറിയ
പുസ്തക കൂമ്പാരങ്ങളില്‍
മിഴികള്‍ നിറഞ്ഞ്
നനഞ്ഞ്
ചാലുകള്‍ കീറിയ
മുഖവുമായ്
തല കുനിച്ചൊരു
ഭീരുത്വമായ് .....ഞാന്‍ ...

ഒരു ലണ്ടന്‍ മങ്കയായ്
ചെത്തി മിനുക്കിയ
പുരിക രേഖകളില്‍ ..
രസകീടങ്ങള്‍
പുതപ്പിച്ച കവിളുകളില്‍
വിടരുന്ന ചുണ്ടിലെ
മങ്ങാത്ത വര്‍ണ്ണങ്ങളില്‍
ദിനങ്ങള്‍ തോറും
ഓടി തളര്‍ന്നു
വിയര്‍ത്തു കിടന്നൊരെന്‍ അമ്മ


ഈ തണുത്ത
നെറ്റിയില്‍
കൊതിച്ചു പോയ
ഒരു കോടി ഉമ്മകള്‍
ഒരു മിന്നലായ് എങ്കിലും
ഒന്നിച്ചു ഉദി ച്ചിരുന്നെങ്കില്‍

കഥ പറയാന്‍
നേരമില്ലാത്ത
പരിഭവങ്ങളില്‍
സമയമില്ലാത്ത
പാതിരാത്രിയില്‍
മിഴികള്‍ അണയാതെ
നനയാതെ
achane നോക്കി
അഹങ്കാരത്തോടെ
ജീവിതം മുതുകില്‍ വെച്ച
ഒരു മുഴുക്കഴുതയായ് ...നീ .. ഏന്റെ അമ്മ

കൈ ഞരമ്പുകളില്‍
ജീവന്‍ ഒളിച്ചിരിക്കുന്നു എന്ന്
പെറുക്കി വെച്ച
വാക്കുകള്‍ പറഞ്ഞു തന്നപ്പോള്‍

മാവിന്‍ മുകളിലെ
ബലമില്ലാത്ത കൊമ്പില്‍
അള്ളി പ്പിടിച്ച
'മരണ പക്ഷി ' ചിരിച്ചതും
പിന്നെ പുതിയൊരിടം
തേടി പറന്നതും

കിതക്കുന്ന ജീവനില്‍
നിന്‍ മുലപ്പാല്‍ മധുരം
അലിഞ്ഞു ചേര്ന്ന
കോശങ്ങളില്‍
വേര്‍പാടുകള്‍ വേഴിവെട്ടിയ നേരം ...

വന്നു പതിച്ച
ഇരുട്ടില്‍
ഭയപ്പെടുത്ത ലുകളില്‍ ..
നിനക്ക് പറയാം ...ഏന്റെ അമ്മേ ...
' നീ എന്നെ പ്രസവിചിരുന്നില്ലെന്ന്‍'....