-1-ഇല്ലാത്ത പല്ലിന്റെസൌന്ദര്യം കണ്ട ഒരു കൊച്ചു കാലം ...
-2-കാലിന്‍ മുകളില്‍ മണ്ണിട്ട് തീര്‍ത്ത വീടിന്‍റെ കാലം...
-3-ചുമലില്‍ പുസ്തകത്തിന്‍റെമോടിയണിഞ്ഞഭാരത്തിന്റെ കാലം ....
-4-കൈകളില്‍ നുരയുന്ന...മദ്യലഹരിയില്‍ കളിച്ച മൃദു കാലം ...
-5-ചുമച്ചു തീര്‍ന്ന നെഞ്ചിന്‍ കൂടില്‍ തീര്‍ന്നതോ ....ഒരു ജീവിത കാലം....
-6-മണ്‍ തരികള്‍ വാഴും ഈ ശവക്കുഴിയില്‍ ഇനിയുമെത്ര നാള്‍...
Tuesday, April 29, 2008
Sunday, April 27, 2008
..............ഉരുംബ് അരിക്കുന്ന .....
ഉരുംബ് അരിക്കുന്ന ..പുഴുക്കള്‍ നിറഞ്ഞ.. ഈ ശരീരത്തില്‍ നിന്നും ...പിറകോട്ട്....ഒടുവില്‍ തുണിയില്ലാതെ നില്‍കുന്ന ഒരു കുഞ്ഞിലേക്കും.....ഓടിയോളിക്കുന്ന പലതും നമ്മുടെ ഓര്‍മകളുടെ തീച്ചുളയില്‍ വെന്തു ഉരുകി നശിച്ചതും നാം കണ്ടതല്ലേ..ഉരുകി തീരുന്നതിനു മുമ്പ് ..ഈ കലികാല ബിന്ദുവില്‍ .കാലം എനിക്ക് നല്‍കുന്ന എന്തിനേയും ഈ മഞ്ഞു പോലെ തണുത്ത പ്രതലത്തില്‍ കുത്തിക്കു റിക്കുന്നതിനു..എന്‍റെ മൌനങ്ങള്‍ സമ്മതിക്കുമെങ്കില്‍. ഈ യാത്രകള്‍ ക്ക് ഒരു ചിന്തയും ഒരു ലക്ഷ്യ സ്ഥാനവും കൈ വരും...അതു തീര്‍ച്ച .
.ഒരു നിമിഷം.....
ഒരു നിമിഷം.....ഇത് യാത്രകളില്‍ വിലപ്പെട്ട ഒരു നിമിഷം...തിരിയാന്‍ ഇഷ്ട്ടമില്ലാത്ത അഹന്കാരത്തിന്റെ വിചിത്ര മുഖം...ജന്മികള്‍ സ്ഥിരമാക്കിയ ദാര്ഷ്ട്ട്യത നിറഞ്ഞ കുമിളകള്‍ ...വിപ്ലവങ്ങള്‍ പങ്കുവെച്ച നേരിന്റെ നിമിഷം.....ആയിരങ്ങള്‍...പല മുഖങ്ങളില്‍...പല നാടുകളില്‍ ...ഒരുപാട് പേര്‍ ....നൂറ്റാണ്ടുകളുടെ കാവല്കാരായി ജീവിക്കുന്നു .....കരഞ്ഞു തീര്‍ക്കാന്‍ മാത്രം ജീവ ചരിത്രങ്ങള്‍ ഇവര്‍ക്കും സ്വന്തം....ഉയര്‍ത്തി കെട്ടിയ .... മനോഹര മൈതാനത്തിലെ സംഗീത വിരുന്ന് ....കൈകളില്‍ താളം പിടിച്ചു ജീവിക്കുന്ന കണക്ക് പുസ്തകവുമായി കുറെ നാള്‍....ഓടി തളര്‍ന്ന പലരും ....പല ദിവസങ്ങളില്‍ ഈ കുഞ്ഞു ജീവിതത്തില്‍ നിന്നും ഒളിച്ചോടി....അകലെ ഇരുട്ടില്‍ നിന്ന് കരയുന്നതും അവരുടെ മുഖങ്ങള്‍ ആണെന്നു എല്ലാവരും പറയുന്നു.....യാത്രകളും യാത്ര പരചിലുകളും കാരണം ഞാനും എന്‍റെ മനസ്സും മരിച്ചിരിക്കുന്നു..... ഒരിറ്റു കണ്ണുനീര്‍ നല്‍കാന്‍ എന്‍റെ കണ്ണുകള്‍ക്ക് കഴിയാതെ വന്നതും ....മണ്‍ തരികള്‍ ഉമ്മ വെക്കുന്ന കുഴിമാടത്തില്‍ ഒരു കുഞ്ഞു നോവ് പോലും അറിയാതെ എത്തിയ ആതുനികത ...........നോവറിയാത്ത എന്‍റെ ശരീരം തോറ്റു ചിതറിയ സ്വപ്നങ്ങളും...പെയ്തോഴിയാത്ത മഴയും....കൊഴിഞ്ഞു പോകാത്ത വസന്തവും തോറ്റു....
Thursday, April 24, 2008
നഗരം..........
ഒരു നഗരം..........കത്തിയെരിയുന്ന സ്വപ്നങ്ങളുടെ വേദനയാണ് ....പണത്തിന്റെ ഒരിക്കലും തീരാത്ത അറകളാണ് ....സൂര്യന്‍ കടക്കാത്ത കവാടമാണ് .....വായുവില്ലാത്ത പാതാളമാണ്............പ്രണയം ....എകാന്തതക്ക് കൂട്ടായി വന്ന പനിനീര്‍ ആണെന്നു പ്രണയിച്ചവര്‍...പ്രണയിക്കാത്തവര്‍ക്ക് പ്രണയം സ്വപ്നങ്ങളുടെ പറുദീസാ എന്നും വിശദീകരണം ....പുഞ്ചിരിയോടെ മരിക്കാന്‍ പ്രണയിനിയുടെ സ്പര്‍ശം മാത്രം മതിയെന്നും പുതിയ മൊഴികള്‍....പ്രണയിക്കാത്തവര്‍ പ്രഭാത സൂര്യന്റെ ഭംഗി കാണാത്തവര്‍ എന്നത് രഹസ്യം....സൂര്യന്‍റെ ആയിരമായിരം ..പ്രകാശ വളയങ്ങളെ കീഴടക്കി വന്നതാണെന്ന് ചിലര്‍ ....പരസ്പ്പരം വിഡ്ഢി കളാവാന്‍..കാലം ഒരുക്കിയ ചൂതാട്ടം ആണെന്നു എതിര്‍ ഭാഗം ....തര്‍ക്കങ്ങള്‍ ഒരു രാവില്‍ ജനിച്ചതല്ലാത്തത് കൊണ്ട് ...ഒരു സന്ധ്യയിലും അവസാനിക്കുന്നില്ല... കുറെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും ....ഇയ്യാം പാറ്റകളുടെ തേരോട്ടം പോലെ .....
Monday, April 21, 2008
ജീവിതം....മാറാലകള്‍ ഉറങ്ങാന്‍ കിടക്കുന്ന മച്ചിന്‍ മുകള്‍ പോലെ .....ഇടക്ക് ഇത്തിരി ഉറക്കത്തിന്റെ ആരവം ഉണ്ടെന്കിലും....മഞ്ഞു പെയ്ത പെണ്ണിന്റെ മനസ്സില്‍ മൊട്ടിട്ട പ്രണയമാണ് ....ഈ ദിവസങ്ങള്‍.....ഇടക്കിടക്ക് ഭീഷണിപ്പെടുത്തി പെയ്തു പോകുന്ന കൊടും മഴയെ ഇഷ്ട്ടപെടാതിരിക്കാനും വയ്യ....ഇതിനിടയില്‍ ഞാന്‍ വന്നു ചേര്‍ന്ന ഒരിടമാണ് ഇവിടെ....എന്നെ കൈ പിടിച്ചുനര്‍ത്തിയ ....നിഴലിന്‍റെ സുഗന്ധവും ഈ യാത്രയുടെ ഓരോ നിമിഷത്തിലും എന്‍റെ മനസ്സില്‍ ഓടി മറയുന്നു....ഇന്നത്തെ യാത്രകള്‍ നാളെയുടെ പ്രവേശന പുസ്തകം മാത്രം....ഇന്ന് ഞാന്‍ നിങ്ങളെ തേടി വന്നിരിക്കുന്നു....മനസ്സിലെ ഉള്ളരകളില്‍ എന്റേത് മാത്രമായ ഒരു വാക് എങ്കിലും തീര്കാന്‍ ......
ഓര്‍ക്കുടിലെ ....എന്‍റെ വാകുകളുടെ കൂട്ടുകാരി ' nizhal ' ....അവളുടെ പെയ്തോഴിയാത്ത വാകുകള്‍ക്ക് കീഴടങ്ങിയാണ് ഞാന്‍ ഇങ്ങോട്ടു ഒരു ചുവടു വെച്ചത്....നന്ദി ...ഒരു പാടു.....
ഓര്‍ക്കുടിലെ ....എന്‍റെ വാകുകളുടെ കൂട്ടുകാരി ' nizhal ' ....അവളുടെ പെയ്തോഴിയാത്ത വാകുകള്‍ക്ക് കീഴടങ്ങിയാണ് ഞാന്‍ ഇങ്ങോട്ടു ഒരു ചുവടു വെച്ചത്....നന്ദി ...ഒരു പാടു.....
Subscribe to:
Posts (Atom)
