.. ...................................................... ഈ പെണ്ണിന്റെ മനസ്സില്‍ എന്നും വിഷാദമാണ് .... കണ്ണില്‍ ഇരുളുന്ന സൂര്യന്‍ ആണ് .... കവിള്‍ മാംസമില്ലാത്ത പാതാളമാണ്.... ഇനി ഇതിന്റെ കാരണം.... അവള്‍ വലിച്ചെറിഞ്ഞു ഇന്നലെ ... ഒരു തുളസിക്കതിര്‍... നീളമുള്ള മുടി യിഴകള്‍.... നാണം കുണുങ്ങുന്ന കണ്ണുകള്‍ .... രക്തം തുടിക്കുന്ന ചുണ്ടിലെ പുഞ്ചിരി.... കഞ്ഞി മുക്കിയ താളി മണമുള്ള നേരിയ മുണ്ട്...
പകരം.... ഒരു ബാഗില്‍ ....തിളങ്ങുന്ന കൊച്ചു കണ്ണാടി.....പല നിറത്തിലുള്ള പൊടികള്‍.....ലിപ്സ് സ്റ്റിക്ക് എന്നാ ആതുനികത...തിളങ്ങുന്ന അര്‍ദ്ധ നഗ്നത...തോളിനോപ്പം നില്‍കുന്ന നിറങ്ങള്‍ തങ്ങി നില്‍ക്കുന്ന മുടിയഴക്... എങ്കിലും മനസ്സില്‍ ഒരു ശൂന്യത ..... ദൂരങ്ങള്‍ താണ്ടിയതിന്റെ നിര്‍വികാരത ... കൊഴിഞ്ഞു പോയതിന്റെ താള പിഴകള്‍ .... എങ്കിലും ..... അവള്‍ ചിരിച്ചു ... നേരത്തെ പറഞ്ഞ .... എല്ലുകള്‍ ഉന്തി നില്കുന്ന കുഴികള്‍ നിറഞ്ഞ മുഖം എന്‍റെ നേരെ തിരിച്ചു കൊണ്ട്..... ശെരിക്കും ഒരു കൃത്രിമ ചുവയുള്ള വാകുകളെ കൂട്ട് പിടിച്ചു കൊണ്ട്...
തൊട്ടാ വാടി പെണ്ണിന്റെ ഹൃദയം തുറന്നു . ... പിന്നെ തകര്‍ത്തു പോയി ചോര മണക്കും ഒളിയമ്പ് ... കൈവിരല്‍ തുമ്പില്‍ ചോര മുക്കി എഴുതീ - നിരത്തില്‍ പ്രതികാരത്തിന്‍ വില്‍പത്രം ....
അസ്ഥികള്‍ ...കോലങ്ങള്‍ മഞ്ഞ പിടിച്ച മനസ്സില്‍ വേര്‍തിരിവില്ലാ ത്ത അവശേഷിപ്പുകള്‍ മാത്രം ബാക്കി
കല്ല്യാണി ഒരു പെണ്ണായിരുന്നു നാണവും കൊഞ്ചലും കൊതിപ്പിക്കലും ഒക്കെ ഉള്ള ചെമ്പരത്തി മണമുള്ള പെണ്ണ്
അടുക്കാന്‍ കൊതിച്ചവര്‍ ഒരുപാട് അടുത്തവര്‍ വിരളം മനസ്സ് കവര്‍ന്നത് ഞാന്‍ മാത്രം നനഞ്ഞ മണ്കൂനയില്‍ പടര്‍ന്ന ചെറു ചൂടില്‍ ഞെരിഞ്ഞമ്മര്‍ന്നപ്പോള്‍ കല്ല്യാണി പെണ്ണായിരുന്നു ' വെറും ' പെണ്ണ് .....
..... ഷെമി...
ഇപ്പോള്‍ പ്രവാസി...
നഷ്ട്ട ബോധം കുഞ്ഞിക്കാല് കുത്തി നടക്കുന്ന മരുഭൂമിയില്‍ ....
ആലുംപടി എന്നാ കൊച്ചു സ്ഥലം എന്‍റെ നാട്...
ഇപ്പോള്‍ ജീവിക്കാനായി...
വീട്ടുകാരുടെ നിര്‍ബന്ധ ത്തിനു പിടികൊടുത്തു ........വാക്കുകള്‍ ഓടിയെതാത്ത ഒരു മൂടല്‍ പിടിച്ച മനസ്സിലേക്ക് .... ഇടയ്ക്കു വിരുന്നു വരുന്ന കുഞ്ഞു ആശയങ്ങള്‍ എഴുതാന്‍ വേണ്ടി മാത്രം ഇവിടെ.....എന്നെ കളിയാക്കിയ കുറെ വലിയ എഴുത്തുകാരുടെ കുറിപ്പുകള്‍....അതുകൊണ്ടാണ് ആദ്യം വരാന്‍ മടിച്ചതും....എഴുതാതിരുന്നതും...