ചുണ്ടില്‍ നിന്നും
പടവെട്ടി ഒലിച്ചിറങ്ങുന്ന
ചോരയാണ് വിപ്ലവം
യൌവനം തുടിച്ച
ഉള് ഞരമ്പുകളില്‍ ഉറങ്ങുന്ന
ഉയിരാണ് വിപ്ലവം
പച്ചപട്ടു തണല്‍ വിരിച്ച
വിപ്ലവ ചിന്തകള്‍
പടിഞ്ഞാരിന് മുഴക്കത്തില്‍
ഞെരിഞ്ഞപ്പോള്‍
മൊട്ടയടിച്ചതും
ചോര വിരിയിച്ചതും
നാല്കാ ലികള്‍ ചവിട്ടി താഴ്ത്തിയ
പരദേശി പാഴ് ചെടികള്‍
ഒരു നിലാ വെളിച്ചത്തില്‍
കിനാക്കളെ ചുട്ടു കൊന്ന
നാളങ്ങളില്‍ രാത്രി പനി പോലെ
വിറച്ച നിന് ചുണ്ടുകള്‍
വെട്ടി നുറുക്കി പിളര്‍ന്ന
നെഞ്ചില്‍
കൊടി വെച്ച
തിളങ്ങുന്ന ശവ കുടീരങ്ങള്‍
എങ്കിലും
നിനക്ക് നല്‍കാം ഞാന്‍
വര്‍ഷത്തില്‍ ഒരു പിടി പൂക്കള്‍ ..
കേള്‍ക്കാന്‍ ഒരു പിടി വരികള്‍
മനസ്സില്‍ നിന്നും
ഒഴുകിയെത്തിയ നിന്നമ്മയുടെ
ചുടു കണ്ണീരും ....
Subscribe to:
Post Comments (Atom)

3 comments:
നല്ല വാക്കുകള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍..........
ഈ കവിതയെ വര്‍ണ്ണിക്കാന്‍ ഇതിലേറെ എനിക്ക് വാക്കുകളറിയില്ല.
നന്നായിട്ടുണ്ട്. ആശംസകൾ
Aa kanneerinum pookkalkkum...!!!
Manoharam, Ashamsakal...!!!
Post a Comment