Sunday, April 27, 2008
.ഒരു നിമിഷം.....
ഒരു നിമിഷം.....ഇത് യാത്രകളില്‍ വിലപ്പെട്ട ഒരു നിമിഷം...തിരിയാന്‍ ഇഷ്ട്ടമില്ലാത്ത അഹന്കാരത്തിന്റെ വിചിത്ര മുഖം...ജന്മികള്‍ സ്ഥിരമാക്കിയ ദാര്ഷ്ട്ട്യത നിറഞ്ഞ കുമിളകള്‍ ...വിപ്ലവങ്ങള്‍ പങ്കുവെച്ച നേരിന്റെ നിമിഷം.....ആയിരങ്ങള്‍...പല മുഖങ്ങളില്‍...പല നാടുകളില്‍ ...ഒരുപാട് പേര്‍ ....നൂറ്റാണ്ടുകളുടെ കാവല്കാരായി ജീവിക്കുന്നു .....കരഞ്ഞു തീര്‍ക്കാന്‍ മാത്രം ജീവ ചരിത്രങ്ങള്‍ ഇവര്‍ക്കും സ്വന്തം....ഉയര്‍ത്തി കെട്ടിയ .... മനോഹര മൈതാനത്തിലെ സംഗീത വിരുന്ന് ....കൈകളില്‍ താളം പിടിച്ചു ജീവിക്കുന്ന കണക്ക് പുസ്തകവുമായി കുറെ നാള്‍....ഓടി തളര്‍ന്ന പലരും ....പല ദിവസങ്ങളില്‍ ഈ കുഞ്ഞു ജീവിതത്തില്‍ നിന്നും ഒളിച്ചോടി....അകലെ ഇരുട്ടില്‍ നിന്ന് കരയുന്നതും അവരുടെ മുഖങ്ങള്‍ ആണെന്നു എല്ലാവരും പറയുന്നു.....യാത്രകളും യാത്ര പരചിലുകളും കാരണം ഞാനും എന്‍റെ മനസ്സും മരിച്ചിരിക്കുന്നു..... ഒരിറ്റു കണ്ണുനീര്‍ നല്‍കാന്‍ എന്‍റെ കണ്ണുകള്‍ക്ക് കഴിയാതെ വന്നതും ....മണ്‍ തരികള്‍ ഉമ്മ വെക്കുന്ന കുഴിമാടത്തില്‍ ഒരു കുഞ്ഞു നോവ് പോലും അറിയാതെ എത്തിയ ആതുനികത ...........നോവറിയാത്ത എന്‍റെ ശരീരം തോറ്റു ചിതറിയ സ്വപ്നങ്ങളും...പെയ്തോഴിയാത്ത മഴയും....കൊഴിഞ്ഞു പോകാത്ത വസന്തവും തോറ്റു....
Subscribe to:
Post Comments (Atom)

No comments:
Post a Comment