Tuesday, January 25, 2011

നിനക്ക് വേണ്ടി ...എന്നേക്കുമാ യി



ഒരു നാള്‍ ..
ഈ ഞരമ്പില്‍
ജീവന്‍ പിടക്കും ....
എരിപിരി കൊള്ളുന്ന തലച്ചോറില്‍
ഭൂതവും ഭാവിയും കലികാലവും
എല്ലാം ഒന്നിച്ചമരും.....

അകലെ നീ നിന്ന് വിതുമ്പും ...
കൂടെ എന്‍റെ രക്തങ്ങളുടെ
ബാക്കി പത്രവും .....

വിടരാത്ത പൂവും...
നിറഞ്ഞ തേനും ..
തുളുമ്പുന്ന സ്നേഹവും
ഞാന്‍ ഇവിടെ വലിചെരിയും ....

അടഞ്ഞ യെന്‍ കണ്പീലികളില്‍
നിങ്ങള്‍ ഉമ്മ വെക്കും ...
ഒടുവില്‍ ഞാന്‍ ...യാത്രയാകും
നിങ്ങള്‍ പറഞ്ഞ ഈ വിജനതയിലേക്ക്....

അപ്പോഴും ഞാന്‍ ബാകി വെക്കും
ഈ തണലും ...
ഈ നിലാപക്ഷി പ്പാട്ടും
അതിന്‍ ഒരു ഇടറിയ താളവും
നിനക്ക് വേണ്ടി ...എന്നേക്കുമായ്

No comments: