Thursday, January 6, 2011

കല്ല്യാണി


കല്ല്യാണി ഒരു പെണ്ണായിരുന്നു
നാണവും കൊഞ്ചലും
കൊതിപ്പിക്കലും ഒക്കെ ഉള്ള
ചെമ്പരത്തി മണമുള്ള പെണ്ണ്

അടുക്കാന്‍ കൊതിച്ചവര്‍
ഒരുപാട്
അടുത്തവര്‍ വിരളം
മനസ്സ് കവര്‍ന്നത് ഞാന്‍ മാത്രം
നനഞ്ഞ മണ്കൂനയില്‍
പടര്‍ന്ന ചെറു ചൂടില്‍
ഞെരിഞ്ഞമ്മര്‍ന്നപ്പോള്‍
കല്ല്യാണി പെണ്ണായിരുന്നു
' വെറും ' പെണ്ണ് .....

1 comment:

anooP said...

Kidu sakaave !!!