Tuesday, January 25, 2011

ഹാപ്പി ബര്ത്ത് ഡേ....


പുലരാന് നേരത്ത്
സൂചികള് നിലച്ച
ഘടികാരം പറഞ്ഞു ....
' ഇന്ന് നിന്റെ ബര്ത്ത് ഡേ '

എരിഞ്ഞു തീരുന്ന
മെഴുകു തിരികളില് ഊതി
കവിളില് മുത്തം ....പിന്നേം
മുഴങ്ങി ' ഹാപ്പി ബര്ത്ത് ഡേ '

ഒരു ദിവസവും
ഒരു മാസവും
ഒരു വര്ഷവും
ഒരു സമയവും .....

എനിക്ക് തന്നു .....
അടര്ത്തിയെടുത്ത്....
ഒരു കലണ്ടറില് നിന്നും ....
പിന്നേം അവര് പറഞ്ഞു ..
ഇത് നിന്റെ ' ഹാപ്പി ബര്ത്ത് ഡേ '

No comments: